Uncategorized

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം : മന്ത്രി വി. മുരളീധരൻ

ഇസ്രയേലും പലസ്തീനും പ്രകോപനം സൃഷ്ടിക്കരുതെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി

ന്യൂഡൽഹി: ഇസ്രയേലില്‍ ഹമാസിന്‍റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് സിംഗ്ലയുമായി സംസാരിച്ചെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. ഇസ്രയേലി അധികൃതരുമായി സംസാരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് സ്ഥാനപതി മന്ത്രിയെ അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ ഈ മേഖലകളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് എന്തു ചെയ്യാനാവുമെന്ന ആലോചന നടക്കുന്നതായും വി.മുരളീധരന്‍ പറഞ്ഞു.

ഇസ്രയേലും പലസ്തീനും പ്രകോപനം സൃഷ്ടിക്കരുതെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. സൗമ്യയുടെ ദാരുണമായ മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker