CrimeNEWS

കുണ്ടറ കൂട്ട ആത്മഹത്യ കൊലപാതകം ?വർഷയുടെയും രണ്ട് മക്കളുടെയും ദേഹത്തെ പാടുകൾ ദുരൂഹം

മൃതദേഹ പരിശോധനയിൽ വർഷയുടെയും കുഞ്ഞുങ്ങളുടെയും കയ്യിൽ കുത്തിവെച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുമുണ്ട്

കൊല്ലം കുണ്ടറയിൽ വീട്ടമ്മയും രണ്ട് കുഞ്ഞുങ്ങളും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൊലപാതക സാധ്യത അന്വേഷിക്കുന്നു .മൃതദേഹങ്ങളിൽ കണ്ടെത്തിയ പാടുകൾ ആണ് സംശയം ജനിപ്പിക്കുന്നത് .

വിഷം ഉള്ളിൽ ചെന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ എഡ്വേർഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ .കൂട്ടആത്മഹത്യക്ക് ശ്രമിച്ചതാണോ ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് എഡ്വേർഡ് ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്നതാണ് കണ്ടെത്താൻ ഉള്ളത് .

വർഷയുടെ തലക്ക് പിന്നിൽ അടിയേറ്റ പാടുകൾ ഉണ്ട് .മൃതദേഹ പരിശോധനയിൽ വർഷയുടെയും കുഞ്ഞുങ്ങളുടെയും കയ്യിൽ കുത്തിവെച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുമുണ്ട് .സംഭവ ദിവസം വീട്ടിൽ വഴക്ക് നടന്നതായി സൂചന ലഭിച്ചിട്ടുണ്ട് .

കുണ്ടറയിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ ആയിരുന്നു എഡ്വേർഡ് .ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker