IndiaNEWS

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള ജില്ലകളില്‍ ആറ് മുതല്‍ എട്ടാഴ്ച വരെ ലോക്ക്ഡൗണ്‍ തുടരണം: ഐസിഎംആര്‍ മേധാവി

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുളള ജില്ലകളില്‍ ആറ് മുതല്‍ എട്ടാഴ്ച വരെ ലോക്ക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ. ഐസിഎംആറിന്റെ ന്യൂഡല്‍ഹി ആസ്ഥാനത്ത് നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാജ്യം വീണ്ടും അടച്ചിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

നിലവില്‍ രാജ്യത്തെ 718 ജില്ലകളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് വൈറസ് കേസുകള്‍ അതിവേഗം കൂടുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ല്‍നിന്ന് 5 ശതമാനമായി കുറഞ്ഞാല്‍ തുറക്കാന്‍ കഴിയണം. പക്ഷേ, അത് സംഭവിക്കണം. എന്നാല്‍, എട്ട് ആഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കില്ലെന്ന് വ്യക്തമാണ്- അദ്ദേഹം പറഞ്ഞു.

രാജ്യതലസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 35 ശതമാനത്തിലെത്തിയെങ്കിലും ഇപ്പോള്‍ അത് 17 ശതമാനമായി കുറഞ്ഞു. നാളെ ഡല്‍ഹി തുറന്നാല്‍ അതൊരു ദുരന്തമായിരിക്കും. നിലവിലെ കോവിഡ് അണുബാധയില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്.

പ്രധാനമന്ത്രി മോദിയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളും കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളൊന്നും പാലിക്കാത്ത തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മാര്‍ച്ചില്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പങ്കെടുത്ത മഹോല്‍സവം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker