NEWSWorld

ഇസ്രയേൽ – പലസ്തീൻ അൽ അക്സ സംഘർഷം യുദ്ധത്തിന് വഴി മാറും എന്ന് ഭയപ്പെടാൻ കാരണമെന്ത്?

അൽ അക്സ എന്നാൽ 'ഏറ്റവും ദൂരെയുള്ള ദേവാലയം' എന്നർത്ഥം

ജെറുസലേം പഴയ നഗരത്തിന് സമീപമുള്ള അൽ അക്സ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഇസ്രയേൽ – പലസ്തീൻ സംഘർഷം പൂർണതോതിലുള്ള ഒരു യുദ്ധത്തിന് വഴി മാറും എന്ന് ഭയപ്പെടുന്നവർ ഏറെയാണ്. ഒരുമാസം മുമ്പ് ചെറിയതോതിലുള്ള തർക്കത്തെതുടർന്ന് ആരംഭിച്ച സംഘർഷം ഇപ്പോൾ ആകാശ ബോംബിങ്ങിലേക്ക് വഴി മാറിയിരിക്കുകയാണ് .

അൽ അക്സ എന്നാൽ ‘ഏറ്റവും ദൂരെയുള്ള ദേവാലയം’ എന്നർത്ഥം. ഒരു കുന്നിൻ പുറത്താണ് ഈ ദേവാലയം നിൽക്കുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മതം ഏറെ പ്രാധാന്യം നൽകുന്ന പുണ്യസ്ഥലമാണ് അൽ അക്സ.

ജൂതന്മാരുടെ പുണ്യസ്ഥലമായ ടെമ്പിൾ മൗണ്ട് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ബൈബിൾ കാലഘട്ടത്തിൽ നിർമ്മിച്ചതാണ് ഇത് എന്നാണ് വിശ്വാസം. എഡി എഴുപതിൽ റോമൻകാർ ഇത് ഭാഗികമായി തകർത്തു എന്ന് ജൂതർ കരുതുന്നു.

അതുകൊണ്ടുതന്നെ ഇസ്രായേലികളും അറബ് വംശജരും ഈ പ്രദേശത്തിന്മേൽ അവകാശവാദമുന്നയിക്കുന്നു. ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിൽ സമവായം ഉണ്ടാകാതിരിക്കാനുള്ള ഒരു പ്രധാന കാരണവും ഈ പ്രദേശം തന്നെ.

അൽ അക്സയിലെ ഒത്തുകൂടൽ ഇസ്രായേൽ നിയന്ത്രിക്കാൻ തുടങ്ങിയതും ഷെയ്ഖ് ജാറയുടെ ഉടമസ്ഥാവകാശം ഇസ്രായേൽ ആവർത്തിച്ചു ഉറപ്പിക്കുന്നതും ആണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ പ്രധാനകാരണം. 1948 ൽ ഇസ്രായേൽ രൂപീകൃതമായത് തൊട്ട് നിലനിൽക്കുന്ന അഭിപ്രായവ്യത്യാസം ആണിത്. ആദ്യ അറബ് യുദ്ധം 1956 ൽ ഇസ്രയേൽ വിജയിച്ചത് മുതൽ ഈ തർക്കം നീറുന്ന കനലായി നിലനിൽക്കുന്നു.

1967 ലെ അറബ് യുദ്ധത്തിൽ ഈ മേഖല ഇസ്രായേൽ അധീനതയിലായി. അഞ്ച് പതിറ്റാണ്ടായി ഇത് തുടരുന്നു.

ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം ഏപ്രിൽ 12നാണ്. പ്രദേശത്തേക്ക് പലസ്തീനികൾ വരാതിരിക്കാൻ ഡമാസ്കസ് ഗേറ്റ് പ്ലാസ ഇസ്രയേൽ അടച്ചുപൂട്ടി. റംസാൻ മാസത്തിൽ മുസ്ലിങ്ങൾ ഒത്തുചേരുന്ന ഒരു സ്ഥലമായിരുന്നു ഡമാസ്കസ് ഗെയ്റ്റ് പ്ലാസ.

ഏപ്രിൽ 16ന് ഇസ്രയേൽ ഒരു നിയന്ത്രണം കൂടി കൊണ്ടുവന്നു. അൽ അക്സയിൽ പ്രാർത്ഥനയ്ക്കായി പതിനായിരം പേർ മാത്രമേ ഒത്തുചേരാവൂ എന്ന് നിഷ്കർഷിച്ചു. പതിനായിരക്കണക്കിന് വിശ്വാസികൾക്ക് മടങ്ങി പോകേണ്ടി വന്നു.

മെയ് ഏഴിന് ഉണ്ടായ സംഘർഷത്തിൽ ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. ഗ്രനേഡുകളും റോക്കറ്റുകളും പ്രയോഗിക്കപ്പെട്ടു. പലസ്തീനികളെ തിരിച്ചയക്കാൻ ഇസ്രയേൽ ആകാശ ആക്രമണം ആരംഭിച്ചു. മെയ് 10 ലെ ജെറുസലേം ദിനവുമായി ബന്ധപ്പെട്ടും സംഘർഷം മൂർച്ഛിച്ചു.

ഇരുവിഭാഗവും കടുത്ത ആക്രമണങ്ങളിലേക്ക് തിരിഞ്ഞു. അങ്ങിനെ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണങ്ങളിൽ ഒന്നിലാണ് മലയാളിയുവതി കൊല്ലപ്പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker