KeralaNEWS

ബിനീഷ് കോടിയേരി‍യുടെ ജാമ്യാപേക്ഷ 19-ലേക്ക് മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴുമാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.

പച്ചക്കറി വ്യാപാരം അടക്കം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ കൂടുതല്‍ പണമെത്തിയതെന്നും പിതാവും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

എന്നാല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ലഅവധിക്ക് ശേഷം ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യാം എന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും അടുത്ത ബുധനാഴ്ച തന്നെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ അദ്ദേഹം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker