KeralaNEWS

ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി; ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍. ഇതുപ്രകാരം കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

മേയ് 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ദിവസമായിരിക്കും. എന്നാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്എസ്എസ് ആക്റ്റ് 2006 ലെ സെക്ഷന്‍ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

അതേസമയം, റമസാനോടനുബന്ധിച്ച് ഹോം ഡെലിവറിക്കായി മേയ് 12ന് രാത്രി 10 മണി വരെ ഇറച്ചി കടകള്‍ക്കു പ്രവര്‍ത്തിക്കാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker