KeralaNEWS

കുണ്ടറയിലെ ബോംബാക്രമണ കേസ്; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും

കുണ്ടറ ബോംബാക്രമണക്കേസിലെ ഇഎംസിസി ഡയറക്ടര്‍ പ്രതിയായ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് അയച്ചു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണ് ചോദ്യം ചെയ്യാന്‍ കാരണം.
ബോംബ് തയാറാക്കാന്‍ കുപ്പിയില്‍ നിറയ്ക്കാനുള്ള പെട്രോള്‍ വാങ്ങിയതു ചേര്‍ത്തലയില്‍ നിന്നാണെന്നു കണ്ടെത്തിയതായി ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്‍ പറഞ്ഞു.

വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ടത് ഇഎംസിസിയാണ്. കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഭാഗ്യാലയത്തില്‍ വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker