KeralaNEWS

ആദ്യം നേതാവ് ഉണ്ടാകേണ്ടത് എ ഐ സി സിയ്ക്ക്, ആഞ്ഞടിച്ച് ഡോമിനിക് പ്രസന്റെഷൻ

മാറ്റം മുകൾത്തട്ട് മുതൽ താഴേത്തട്ടു വരെ ഉണ്ടാകണം

ഹൈക്കമാൻഡിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ഡോമിനിക് പ്രസന്റെഷൻ.എഐസിസിയുടെ തലപ്പത്ത് ശക്തനായ ഒരു നേതാവ് വരണമെന്ന് ഡോമിനിക് പ്രസന്റെഷൻ ഒരു മാധ്യമത്തോട് പറഞ്ഞു. മോദിയുടെ പ്രതിഛായ വലിയതോതിൽ ഇടിഞ്ഞു നിൽക്കുകയാണ്. എന്നാൽ കോൺഗ്രസിന് മുന്നിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന് കാരണം ശക്തനായ ഒരു അധ്യക്ഷന്റെ അഭാവം ആണ്.രാഹുൽ ഗാന്ധി തയ്യാറല്ലെങ്കിൽ മറ്റാരുടെയെങ്കിലും പേര് നിർദേശിക്കണമെന്ന് ഡോമിനിക് പ്രസന്റെഷൻ ആവശ്യപ്പെട്ടു.

മാറ്റം മുകൾത്തട്ട് മുതൽ താഴേത്തട്ടു വരെ ഉണ്ടാകണം. പരാജയകാരണം ഓരോ തലത്തിലും ആലോചിക്കണം. അമിത ആത്മവിശ്വാസം ഉണ്ടായി എന്ന ഹൈക്കമാൻഡ് വിലയിരുത്തൽ ശരിയല്ല. അധികാരത്തിൽ എത്താമെന്ന് കരുതിയിരുന്നു. ജയിക്കും എന്ന് കരുതിയ എഴുപതോളം സീറ്റിൽ മുപ്പതോളം സീറ്റിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഈ തുറന്നുപറച്ചിലിൽ തനിക്കെതിരെ നടപടി വരാം. എന്നാൽ സത്യം ഇതാണെന്നും ഡോമിനിക്
പ്രസന്റെഷൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker