KeralaNEWS

കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ്. ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 14 മാസം കൊണ്ടാണ് തട്ടിപ്പു നടത്തിയത്. പത്തു ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനജരുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.

സംഭവത്തില്‍ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ജീവനക്കാരനായ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. വിജീഷിന്റെ കാര്‍ കഴിഞ്ഞ ദിവസം എറണാകുളം കലൂരില്‍നിന്ന് കണ്ടെത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker