KeralaNEWS

വായ്പ്പുണ്ണ് പരിഹരിക്കാം

ളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ്.വായയ്ക്കകത്തോ മോണയുടെ അടിയിലോ പ്രത്യക്ഷപ്പെടുന്ന വേദന ഉളവാക്കുന്ന വ്രണങ്ങളെയാണ് സാധാരണ വായ്പ്പുണ്ണ് എന്ന് പറയുന്നത്. ചില അവസരങ്ങളിൽ കവിളിലും ചുണ്ടുകളിലും നാവിലും  ഇത് കാണാവുന്നതാണ്.ഇതിന്റെ പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്.
  • വേദനാസംഹാരികൾ പോലെയുള്ള ചിലയിനം മരുന്നുകൾ
  • അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ്
  • ചില ഭക്ഷണപദാർഥങ്ങൾ – വറുത്തതും പൊരിച്ചതും, മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങൾ, സോഡാ പോലെയുള്ള പാനീയങ്ങൾ
  • ആർത്തവ സംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ
  • സോഡിയം ലൗറിൽ സൾഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങൾ പറയുന്നു.
 
 
ഭക്ഷണവും ശോധനയും കൃത്യമായി നടക്കുന്ന ഒരു മനുഷ്യ ശരീരത്തിൽ രോഗങ്ങൾ കുറവായിരിക്കും.ഈ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ്  പല വിധ അസുഖങ്ങൾ ശരീരത്തെ ബാധിക്കുന്നത്. വയറിലോ കുടലിലോ ഉണ്ടാകുന്ന അസ്വസ്ഥതകൾ , മാനസിക അസ്വസ്ഥതകൾ , വായിലോ മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന ക്യാൻസർ , പല്ലുകൾ കൊണ്ടുണ്ടാകുന്ന മുറിവ് തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാമെങ്കിലും തുടർച്ചയായി ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. 4-5 ദിവസങ്ങൾ കൊണ്ട് സാധാരണയായി ഈ അസുഖം മാറുക തന്നെ ചെയ്യും. എന്നാൽ വിട്ടു മാറാതെ തുടർന്ന് വരികയോ ഒരു ആഴ്ചയിൽ കൂടുതൽ പുണ്ണ് നീണ്ടു നിന്ന് അസ്വസ്ഥപ്പെടുത്തുകയോ ചെയ്‌താൽ ഡോക്ടറെ കാണുക തന്നെയാണ് ഉചിതം.
വായ്‌ പുണ്ണ് ഉള്ളവർ ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കുക, എന്നാൽ മസാല അടങ്ങിയതോ നല്ല ചൂടും തണുപ്പുമുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്ക്സുകൾ.
നല്ല പുളിച്ച മോര് വായിൽ കുറച്ചു സമയം കവിൾ കൊണ്ട ശേഷം ഇറക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ്. മാത്രമല്ല പുളിച്ച മോരിനു വയറ്റിലെ അസ്വസ്ഥതകളേയും മാറ്റാനുള്ള കഴിവുണ്ട്. ചെറു ചൂടോടെ ഉപ്പു വെള്ളം കവിൾ കൊള്ളുന്നത് വായിലെ ഇന്ഫെക്ഷനെ അകറ്റാൻ നല്ലതാണ്. മുറിവ് കരിയാനും ഉപ്പു വെള്ളം സഹായിക്കും.
പച്ച മോരിൽ നെല്ലിക്കയോ, കരിവേപ്പിലയോ നന്നായി അരച്ച് കവിൾ കൊള്ളുന്നതും വായ്‌ പുണ്ണിനു നല്ലതാണ്.

Back to top button
error: