LIFEMovie

സീരിയൽ താരം ബീന ആന്റണിക്ക് എന്താണ് പറ്റിയത്? ഭർത്താവ് മനോജ് കുമാർ പറയുന്നു

മകൻ കാണാതെ താൻ കരയുകയായിരുന്നു

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടി ബീന ആന്റണിയെക്കുറിച്ച് ഭർത്താവ് മനോജ് കുമാർ. ഒരു വീഡിയോയിലൂടെയാണ് മനോജ് കുമാർ ബീനയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്നത്.

സീരിയൽ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചത്. ആദ്യഘട്ടത്തിൽ മരുന്നുമായി ബീന പൊരുത്തപ്പെട്ടിരുന്നില്ല എന്ന് മനോജ് കുമാർ പറയുന്നു. ഇപ്പോൾ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി എന്നും മനോജ് കുമാർ കൂട്ടിച്ചേർക്കുന്നു.

മകൻ കാണാതെ താൻ കരയുകയായിരുന്നു. അവനെ ഒന്നും അറിയിച്ചിരുന്നില്ല എന്നും വീഡിയോയിൽ മനോജ് കുമാർ വ്യക്തമാക്കുന്നു. ” ജീവിതത്തിൽ വലിയ തീച്ചൂളയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ? അത്രയേറെ അനുഭവിച്ചു. സീരിയൽ ഷൂട്ടിങ്ങിനിടെയാണ് ബീന ആന്റണിക്ക് പനിയും ചുമയും ക്ഷീണവും അനുഭവപ്പെടുന്നത്. ഇതോടെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ന്യൂമോണിയയും ബാധിച്ചിരുന്നത് ആയി കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇപ്പോൾ ബീന പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

ബീനയുടെ ഗുരുതരാവസ്ഥ മകനെയും മറ്റാരെയും അറിയിച്ചിരുന്നില്ല. ആരും കാണാതെ കുറെ കരഞ്ഞു. അവളെയും ആശ്വസിപ്പിച്ചു. ” മനോജ് കുമാർ വികാരാധീനനായി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ ബീന ആന്റണി ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ റൂം ക്വാറന്റൈനിൽ പോയിരുന്നു. പിന്നീടാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അതോടെ ഞാനും മകനും ക്വാറന്റൈനിൽ പോയി. ഓരോ ദിവസം കഴിയുംതോറും ബീനയുടെ ആരോഗ്യനില കൂടുതൽ മോശമായി. ക്ഷീണവും കിതപ്പും ചുമയും കൂടിക്കൂടി വന്നു. ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഓക്സിജൻ ലെവൽ കുറഞ്ഞുവരുന്നതായി കണ്ടു.

ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ന്യൂമോണിയ ബാധിച്ചതായി മനസ്സിലായത്. ഐസിയു ബെഡ് ഉണ്ടായിരുന്നില്ല. ഇക്കാര്യം ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. ഒടുവിൽ ഭാഗ്യം കൊണ്ട് ഒരു മുറി ലഭിച്ചു. ബീന ഇപ്പോൾ സുഖമായി വരുന്നു. ” മനോജ് കുമാർ വീഡിയോയിൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker