SportsTRENDING

വിരാട് കോലിക്ക് പാകിസ്ഥാനിൽ നിന്ന് ഒരു പിൻഗാമി

2015 മെയിലാണ് ബാബർ അസം ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്നത്

ഏകദിന ക്രിക്കറ്റിൽ രാജാവാണ് വിരാട് കോഹ്ലി. സ്ഥിരത, വലിയ എതിരാളികളുമായി ഏറ്റുമുട്ടുമ്പോൾ ഉള്ള പ്രകടനം, വലിയ സ്കോറുകൾ പിന്തുടരാനുള്ള ശേഷി എന്നിവയാണ് വിരാട് കോഹ്‌ലിയെ മറ്റു ബാറ്റ്സ്മാൻമാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിതാ വിരാട് കോഹ്‌ലിക്ക് പാകിസ്താനിൽനിന്ന് ഒരു പിൻഗാമി ഉണ്ടായിരിക്കുന്നു, ബാബർ അസം.

12,169 റൺസാണ് വിരാട് കോഹ്ലിയുടെ ഏകദിന സമ്പാദ്യം.59.07 ആണ് ബാറ്റിംഗ് ശരാശരി. 43 സെഞ്ച്വറികളാണ് കോഹ്ലി നേടിയിട്ടുള്ളത്. ബാബർ അസമിന് 3,808 റൺസാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.56.83 ആണ് ബാറ്റിംഗ് ആവറേജ്. 13 സെഞ്ചുറികളാണ് ഇതുവരെയുള്ള സമ്പാദ്യം.

2015 മെയിലാണ് ബാബർ അസം ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്നത്. അക്കാലം തൊട്ടുതന്നെ കോഹ്ലിയാണ് ഏകദിന സാമ്രാജ്യം ഭരിക്കുന്നത്. 2015 മെയ്‌ മുതൽ കോഹ്ലി അടിച്ചു കൂട്ടിയിട്ടുള്ളത് 5,632 റൺസാണ്. ബാറ്റിംഗ് ശരാശരി ആകട്ടെ 71.29 ഉം.97.5 ആണ് സ്ട്രൈക്ക് റേറ്റ്. ഈ കാലഘട്ടത്തിൽ 21 സെഞ്ചുറിയും കോഹ്ലി അടിച്ചുകൂട്ടി.

അരങ്ങേറ്റം മുതൽ അസം നേടിയിട്ടുള്ളത് 3,808 റൺസാണ്.56.83 ആണ് ബാറ്റിംഗ് ശരാശരി. സ്ട്രൈക്ക് റേറ്റ് 88.7 ഉം. 13 സെഞ്ചുറികളാണ് അസമിന്റെ സമ്പാദ്യം.

മികച്ച എതിരാളികളെ കിട്ടുമ്പോൾ കോഹ്‌ലിയും അസമും കത്തിക്കയറുന്നു. അപ്പോൾ കോഹ്ലിയുടെ ശരാശരി 54.47 ഉം അസമിന്റെ ശരാശരി 47.6 ഉം ആണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker