Uncategorized

ഇസ്രായേലിൽ സൗമ്യയുടെ ജീവനെടുത്തത് റോക്കറ്റ് ആക്രമണം,ആക്രമണം ലൈവായി കണ്ട ഞെട്ടലിൽ ഭർത്താവ് സന്തോഷ്

ആക്രമണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് സൗമ്യ വാട്സ്ആപ്പ് കോളിൽ സന്തോഷിനെ വിളിച്ചത്

ഇസ്രായേലിൽ ഭാര്യയിരുന്ന കെട്ടിടത്തിൽ റോക്കറ്റ് വീഴുന്നത് ചെറുതോണിയിലെ വീട്ടിലിരുന്ന് സന്തോഷ് ലൈവ് ആയി കണ്ടു. പുകപടലങ്ങൾ ഭാര്യയെ വിഴുങ്ങുന്നത് ഞെട്ടലോടെ നോക്കിനിൽക്കാനേ സന്തോഷിന് കഴിഞ്ഞുള്ളൂ. ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരത്താനം സന്തോഷിന്റെ ഭാര്യ സൗമ്യ ആണ് ഇന്നലെ ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗമ്യ കെയർടേക്കർ ആയി ജോലി ചെയ്തിരുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് വന്നു വീഴുകയായിരുന്നു.

ആക്രമണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് സൗമ്യ വാട്സ്ആപ്പ് കോളിൽ സന്തോഷിനെ വിളിച്ചത്. പുറത്ത് ബഹളം നടക്കുന്നുണ്ടെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. വീടിനുള്ളിലെ ബങ്കറിലേക്ക് പോവുകയാണെന്നും ഇനി എപ്പോഴാണ് വിളിക്കുക എന്ന് അറിയില്ലെന്നും സൗമ്യ പറഞ്ഞു.

വീഡിയോ കോളിൽ സംഭാഷണം തുടരവേയാണ് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്ത് വീണത്. കുറെ നേരം പുക മാത്രമാണ് സ്ക്രീനിൽ കാണാനായത്. പിന്നീട് ഫോൺ നിലച്ചു. ഇസ്രായേലിൽ തന്നെയുള്ള സന്തോഷിന്റെ സഹോദരി ഷെർലി ആണ് സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വിവരം സന്തോഷിനെ അറിയിക്കുന്നത്. രണ്ടുവർഷം മുമ്പാണ് സൗമ്യ നാട്ടിൽ വന്ന് തിരിച്ചുപോയത്. ഈ വർഷം കോവിഡിനെ തുടർന്ന് സൗമ്യയ്ക്ക് നാട്ടിൽ വരാനായില്ല

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker