KeralaNEWS

ഇലക്ഷൻ തോൽവിയെ കുറിച്ച് കത്ത് അയച്ചിട്ടില്ല, അനുയോജ്യമായിട്ടുള്ള പാർട്ടിവേദികളിൽ യൂത്ത് കോൺഗ്രസ്‌ അഭിപ്രായങ്ങൾ അറിയിക്കും : ഷാഫി പറമ്പിൽ

വലിയ പരാജയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ പരസ്യമായി വിഴുപ്പലക്കണ്ട എന്ന് കരുതുകയാണ് . എന്നാൽ സമയ ബന്ധിതമായ,അനിവാര്യ തീരുമാനങ്ങൾ ഉണ്ടായേ തീരൂ . അതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത് ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിക്കണമെന്ന് തരത്തിലുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ സംസ്ഥാനകമ്മിറ്റി എടുത്തത്.

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്റെ യൂത്ത്കെയർ പ്രവർത്തനങ്ങൾ താഴെ തട്ടിൽ ശക്തമാക്കുവാനും, ഇലക്ഷൻ തോൽവിയെ കുറിച്ച് സമഗ്രമായ ഉള്ള കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുവാനും സംസ്ഥാന കമ്മറ്റി തീരുമാനം എടുത്തിരുന്നു. ഇപ്പോൾ വരുന്ന വാർത്തകൾക്കും എഴുതപ്പെട്ടു എന്ന് പറയുന്ന കത്തിനും ഔദ്യോഗിക സ്വഭാവമില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker