CrimeNEWS

അമ്മയെ മർദിച്ച് ബോധരഹിതയാക്കി ,പിന്നാലെ ലൈംഗിക പീഡനം ,കൊലപാതകത്തിന് മകൻ പിടിയിൽ

കൃത്യം നടത്തിയ ശേഷം യുവാവ് പേഴ്സും താക്കോലും എടുത്ത് സ്ഥലം വിട്ടു

അമേരിക്കയിൽ ഇന്ത്യൻ വംശജ ആയ അമ്മയെ കൊലപ്പെടുത്തി മകൻ .മാതൃദിനത്തിന്റെ തലേദിവസം ആണ് കൊടുക്രൂരത .ന്യൂയോർക്കിൽ താമസിക്കുന്ന 28 കാരൻ ആണ് 65 വയസുള്ള അമ്മയെ കൊലപ്പെടുത്തിയത് .ഇയാൾ പോലീസ് പിടിയിൽ ആയി .

കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം .അമ്മയെ പിന്നിൽ നിന്ന് ആക്രമിച്ച മകൻ ശ്വാസം മുട്ടിച്ച് ബോധരഹിത ആക്കുക ആയിരുന്നു .ബോധരഹിതയായ അമ്മയെ മകൻ ലൈംഗികമായും പീഡിപ്പിച്ചു .’അമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു .

കൃത്യം നടത്തിയ ശേഷം യുവാവ് പേഴ്സും താക്കോലും എടുത്ത് സ്ഥലം വിട്ടു .വസ്ത്രത്തിൽ ചോര കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യപ്പെട്ട യുവാവ് കുറ്റം ഏറ്റുപറഞ്ഞു .

പ്രതിയുടെ സഹോദരിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കണ്ടത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു .

യുവാവിന് മാനസിക പ്രശ്‌നം ഉള്ളതായി അയൽക്കാർ പറയുന്നു .നേരത്തെയും വീട്ടിൽ യുവാവ് പ്രശ്‌നം ഉണ്ടാക്കുകയും പോലീസ് ഇടപെടൽ വേണ്ടിവരുകയും ചെയ്തിട്ടുണ്ട് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker