IndiaNEWS

അമേരിക്ക നിരോധിച്ച മരുന്ന് കോവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ ഗോവ

അമേരിക്ക നിരോധിച്ച മരുന്ന് കോവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ അനുമതി നല്‍കി ഗോവ. ഐവര്‍മെക്ടിന്‍ എന്ന മരുന്നാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതേസമയം, കോവിഡിനെ പ്രതിരോധിക്കാനാല്ല മറിച്ച് രോഗത്തിന്റെ ഗുരുതരാവസ്ത കുറയ്ക്കാനാണ് മരുന്നെന്ന് ഗോവ പൊതുജനാരോഗ്യ മന്ത്രി വിശ്വജിത്ത് പി.റാണെ പറഞ്ഞു.

ഐവര്‍മെക്ടിന്‍ 12 മി.ഗ്രാം ഗുളിക അഞ്ചു ദിവസത്തേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ ഗുളിക മരണനിരക്ക് കുറയ്ക്കുമെന്നും പെട്ടെന്നു രോഗമുക്തി നല്‍കുമെന്നും യുകെ, ഇറ്റലി, സ്പെയിന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നു വിദഗ്ധരുടെ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നിനൊപ്പം കോവിഡ് നിയന്ത്രണങ്ങളെല്ലാം കര്‍ശനമായി പാലിക്കണമെന്നുംഎല്ലാ കോവിഡ് കെയര്‍ സെന്ററുകളിലും ഉടന്‍ തന്നെ ഗുളികകള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഈ ഗുളിക കൂടിയ അളവില്‍ കഴിക്കുന്നത് അപകടകരമാണെന്നും ഗുരുതരമായി പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ആന്റി വൈറല്‍ അല്ലെന്നുമാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker