KeralaNEWS

അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ കനൽ വഴികളല്ലാതെ, എളുപ്പ വഴികളില്ലെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി: വിധു വിന്‍സന്റ്‌

ഇന്ത്യയിൽ സ്ത്രീകളും പൗരത്വത്തിന് അവകാശികളായത് 1919 മുതല്ക്കാണ്. അതേ വർഷമാണ് ഗൗരിയമ്മ ജനിച്ചത് (1919 ജൂലൈ 14). പൗരത്വമെന്നത് നീതിയുടെയും സ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാനമാണെന്നും അതിനുള്ളിലെ ലിംഗാസമത്വങ്ങളെ അഭിമുഖീകരിക്കാതെ പൗരത്വത്തിന്റെ അർത്ഥം പൂർണ്ണമാകില്ലെന്നുമുള്ള ആശയങ്ങൾ സജീവമായിരുന്ന കാലത്താണ് ഗൗരിയമ്മ സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. സ്ത്രീകൾക്ക് പ്രവേശനം എളുപ്പമല്ലാതിരുന്ന ഇടങ്ങളിലൊക്കെ, എല്ലാത്തരം പാരമ്പര്യ വാദങ്ങളെയും തള്ളിക്കളഞ്ഞും തകർത്തെറിഞ്ഞും കൊണ്ടാണ് ഗൗരിയമ്മ കടന്നു വന്നത് , സമരം ചെയ്തത്, വിജയിച്ചത്, പരാജയപ്പെട്ടത്, പിന്നെയും മുന്നോട്ട് പോയത്. അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ കനൽ വഴികളല്ലാതെ, എളുപ്പ വഴികളില്ലെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി അവർ കടന്നുപോകുന്നത് നമ്മളെങ്ങനെ നമ്മളായി എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടു കൂടിയാണ്. അവർ യാത്ര പറഞ്ഞു പോകുമ്പോൾ നമ്മൾ തിരിച്ചറിയുന്ന ചിലത് കൂടിയുണ്ട്. മുന്നാട്ടുള്ള നമ്മുടെ യാത്രകൾക്ക് ഗതിവേഗം പോരെന്നും താണ്ടാൻ ഇനിയുമെത്രയോ കാതങ്ങൾ ബാക്കിയുണ്ടെന്നും …
സഖാവ് ഗൗരിയമ്മക്ക് അന്ത്യാഭിവാദ്യങ്ങൾ

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker