IndiaNEWS

കൊണ്ടോട്ടിയിലെ വാഹന മോഷണം; കർണാടക സ്വദേശികൾ അറസ്റ്റിൽ

കൊണ്ടോട്ടി: മൊ​റ​യൂ​ര്‍ പോ​ത്തു​വെ​ട്ടി​പ്പാ​റ​യി​ലെ വാ​ഹ​ന വി​ല്‍പ​ന കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് മോ​ഷ​ണം പോ​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ക​ർ​ണാ​ട​ക​യി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ വാ​ഹ​ന മോ​ഷ്ടാ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ദ​ക്ഷി​ണ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ കോ​ള്‍നാ​ട് സാ​ല​ത്തൂ​ര്‍ കാ​ടു​മ​ട്ട പ​ഷ​വ​ത്ത് ന​സീ​ര്‍ (25), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ( 20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇവർ സഹോദരങ്ങളാണ്.
ക​ഴി​ഞ്ഞ മാ​സം 25ന് ​പു​ല​ര്‍ച്ച​യാ​ണ് സം​ഭ​വം. പോ​ത്തു​വെ​ട്ടി​പ്പാ​റ​യി​ലെ യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍നി​ന്ന് പു​ല​ര്‍ച്ച ര​ണ്ടോ​ടെ ടാ​റ്റാ സു​മോ, സ്വി​ഫ്റ്റ് കാ​റു​ക​ള്‍ കേ​ന്ദ്ര​ത്തി​ലെ പൂ​ട്ടു​ത​ക​ര്‍ത്ത് സം​ഘം ക​ട​ത്തു​ക​യാ​യി​രു​ന്നു. ക​ട​യി​ല്‍നി​ന്ന് ല​ഭി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ഹ​നം കാ​സ​ര്‍കോ​ട്​ അ​തി​ര്‍ത്തി ക​ട​ന്ന​താ​യി ക​ണ്ടെ​ത്തി.തുടർന്ന് മംഗലാപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Back to top button
error: