Big Breaking

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളിൽ ബിജെപിക്ക് പൂജ്യം വോട്ട്

സംസ്ഥാനത്തെ 59 നിയോജകമണ്ഡലങ്ങളിൽ ബിജെപിക്ക് 0 വോട്ട് ലഭിച്ച ബൂത്തുകൾ ഉണ്ട്

നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കെടുപ്പ് നടത്തുന്ന ബിജെപിയെ കൂടുതൽ ഞെട്ടിക്കുകയാണ് വോട്ട് സംബന്ധിച്ച കണക്കുകൾ. സംസ്ഥാനത്തെ 318 ബൂത്തുകളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് ഒരു വോട്ട് പോലും ലഭിച്ചിട്ടില്ല. കെ സുരേന്ദ്രൻ അറുപത്തി അയ്യായിരത്തിൽപ്പരം വോട്ട് നേടിയ മഞ്ചേശ്വരത്തെ 2 ബൂത്തുകളും ഇതിലുൾപ്പെടുന്നു.

സംസ്ഥാനത്തെ 59 നിയോജകമണ്ഡലങ്ങളിൽ ബിജെപിക്ക് 0 വോട്ട് ലഭിച്ച ബൂത്തുകൾ ഉണ്ട്. ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകൾ ഉണ്ട്. ആയിരത്തിലധികം ബൂത്തുകളിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് രണ്ട് മുതൽ അഞ്ച് വരെ വോട്ട് മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കാടിളക്കിയ പ്രചാരണവും കോടികൾ മുടക്കിയതും ഒന്നും ബിജെപിയെ രക്ഷിച്ച മട്ടില്ല. ബിജെപിയുടെ താര സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ പോലും വോട്ടില്ലാത്ത ബൂത്തുകൾ ഉണ്ടായി എന്നത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു. പത്തോളം മണ്ഡലങ്ങളിൽ മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ടിനൊപ്പം ഇത്തവണ നേടാനായത്.

കെ സുരേന്ദ്രൻ രണ്ടാമത് മത്സരിച്ച മണ്ഡലം കോന്നിയാണ്. ഇവിടെയും രണ്ടു ബൂത്തുകളിൽ ഒരു വോട്ടു പോലും ബിജെപിയ്ക്ക് ലഭിച്ചില്ല. ഒരു വോട്ട് പോലും കിട്ടാത്ത ബൂത്ത് എംടി രമേഷ് മത്സരിച്ച കോഴിക്കോട് നോർത്തിലുണ്ട്. തിരുവനന്തപുരത്ത് മത്സരിച്ച സിനിമാതാരം കൃഷ്ണകുമാറിന് 8 ബൂത്തുകളിൽ ഒറ്റ വോട്ട് പോലും ലഭിച്ചില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker