IndiaNEWS

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി കൈയിലില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല

കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നിൽ 

ണ്ട് ഡോസ് വാക്‌സിനെടുത്തെങ്കിലും നമ്മളില്‍ പലരും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാവുന്ന ഒരു സംരംഭം പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

 

9013151515 എന്ന നമ്ബര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക.ശേഷം കൊവിന്‍ ആപ്പുമായി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബര്‍ ടൈപ്പ് ചെയ്ത് അയക്കുക.

 

എന്നിട്ട് വരുന്ന ഒ ടി പി എന്റര്‍ ചെയ്ത ശേഷം നിങ്ങളുടേയോ കുടുംബാംഗങ്ങളുടേയോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൈ ഗവ് ഹെല്‍പ് ഡെസ്‌കാണ് ഈ സംരംഭത്തിന് പിന്നില്‍.എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ യാത്രക്കാരായ ആളുകള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന മാര്‍ഗമാണിത്.

 

ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഈ വാട്‌സാപ്പ് നമ്ബറിലൂടെ ലഭിക്കും.ഇതിനായി മെനു എന്ന് ടൈപ്പ് ചെയ്താല്‍ സേവനങ്ങളുടെ ലിസ്റ്റ് വരികയും ശേഷം ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെടുത്താലും മതി.

Back to top button
error: