KeralaNEWS

പങ്കാളികളെ പരസ്പരം കൈമാറുന്ന  സംഘം കോട്ടയത്ത് പിടിയിൽ  

ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം
 
 
കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിൽ.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫെയ്സ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്.

സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്.ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ പേർക്കായുള്ള അന്വേഷണം നടക്കുകയാണെന്നും കറുകച്ചാൽ പോലീസ് അറിയിച്ചു.

ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പോലീസ് കരുതുന്നു.

Back to top button
error: