KeralaNEWS

കോൺഗ്രസ് യോഗത്തിനിടെ നേതാക്കള്‍ ഉറങ്ങി; എഴുന്നേറ്റ് നിര്‍ത്തി മുഖം കഴുകിപ്പിച്ച് സുധാകരന്‍

കൊച്ചി: യോഗത്തിനിടെ ഉറങ്ങിയ നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ശാസന. ഉറങ്ങിയ നേതാക്കളിൽ ഒരാളെ എഴുന്നേല്പിച്ചുനിർത്തുകയും മുഖംകഴുകി വന്നിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു സംഭവം.
അതേസമയം കേരളത്തിലെ കോൺഗ്രസുകാരുടെ കൊക്കിൽ ജീവനും സിരകളിൽ രക്തവുമുള്ളിടത്തോളം കാലം കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കോൺഗ്രസിന്റെ 137 ജന്മദിനവുമായി ബന്ധപ്പെട്ട് 137 രൂപ വീതം എല്ലാ പ്രവർത്തകരും സംഭാവന നൽകുന്ന പദ്ധതിപ്രകാരം അരക്കോടി രൂപയുടെ അടുത്ത് കിട്ടിയിട്ടുണ്ട്. അതുപോരാ, എല്ലാവരും പണം നൽകണമെന്നും സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടു.

Back to top button
error: