KeralaNEWS

പ്രമുഖ നോവലിസ്റ്റ് മണിയൂര്‍ ഇ ബാലന്‍ അന്തരിച്ചു

പയ്യോളി: പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ തിക്കോടി ‘രചന’ യില്‍ മണിയൂര്‍ ഇ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. യുവകലാസാഹിതി മുന്‍ സംസ്ഥാന പ്രസിഡന്റാണ്. 1962ല്‍ സര്‍വീസില്‍ പ്രവേശിച്ചു. മണിയൂര്‍ യുപി സ്‌കൂള്‍, ഉണ്ണിക്കുളം യുപിസ്‌കൂള്‍, നടുവണ്ണൂര്‍ സൗത്ത് മാപ്പിള എല്‍പി സ്‌കൂള്‍, പള്ളിക്കണ്ടി ഗവ: എല്‍ പി സ്‌കൂള്‍, കാരപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍, കൊയിലാണ്ടി ഗവ. ഹൈസ്‌കൂള്‍, പയ്യോളി ഗവ: ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. 1993 ല്‍ പയ്യോളി ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. മണിയൂരിലെ സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker