Big Breaking

കേന്ദ്രം അരി എത്തിച്ചു, കിറ്റ് വിതരണം മുടങ്ങില്ലെന്ന് എം ടി രമേശ്, പിന്നെ നടന്നത് ട്രോൾ മഴ

ഈ നേട്ടത്തിന് ഉടമസ്ഥാവകാശം പേറാൻ വരുന്ന ബിജെപി നേതാക്കൾ ചുരുങ്ങിയപക്ഷം കിറ്റ് വാങ്ങുന്ന സാധാരണക്കാരായ ബിജെപിക്കാരുടെ എങ്കിലും അഭിപ്രായം ചോദിക്കണമായിരുന്നു എന്നും എം വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞു

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴി കേരളത്തിൽ അരി എത്തിയെന്നും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും അറിയിച്ചു കൊണ്ട് ബിജെപി നേതാവ് എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെ ട്രോൾ മഴ.

കേന്ദ്രത്തിന്റെ എഴുപതിനായിരം മെട്രിക് ടൺ അരി എത്തി അതിനാൽ വീണ്ടും കിറ്റ് വിതരണം കേരളത്തിൽ ഉണ്ടാകുമെന്ന ഒരു പത്രവാർത്ത കൂടി ഉൾപ്പെടുത്തി കൊണ്ടാണ് എം ടി രമേശിന്റെ പോസ്റ്റ്.

ഇതിനു താഴെ ട്രോൾ മഴയാണ് ഉണ്ടായിരിക്കുന്നത്, ” കിറ്റിൽ അരിയില്ല, ചീറ്റിപ്പോയി അടുത്ത് ആയിട്ട് വാ ” തുടങ്ങിയ കമന്റുകൾ ആണ് എം ടി രമേശിന്റെ കമന്റ് ബോക്സിൽ നിറയുന്നത്.

എം ടി രമേശിന് മറുപടിയുമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തി. ഭക്ഷ്യക്കിറ്റിൽ അരിയില്ലെന്ന് എം ടി രമേശിന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു എം വി ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നന്മ ചോർന്നു പോകാത്തവർ നൽകിയ തുക ഉൾപ്പെടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണി ആകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നേട്ടത്തിന് ഉടമസ്ഥാവകാശം പേറാൻ വരുന്ന ബിജെപി നേതാക്കൾ ചുരുങ്ങിയപക്ഷം കിറ്റ് വാങ്ങുന്ന സാധാരണക്കാരായ ബിജെപിക്കാരുടെ എങ്കിലും അഭിപ്രായം ചോദിക്കണമായിരുന്നു എന്നും എം വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker