CrimeNEWS

കടയ്ക്കാവൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു . മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (37) യെയാണ് വെട്ടിക്കൊന്നത്.

ഞായറാഴ്ച രാവിലെ 9.30-ഓടെ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കവലയൂരിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ജോഷിയെ പത്തിലധികം പേര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കവെ ഇവരില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം, വധശ്രമം, മോഷണം, കവര്‍ച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15-ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker