KeralaNEWS

ശ്രീജിത്ത് പണിക്കർക്കെതിരെ പരാതിനൽകി രേഖ

കോവിഡ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തിച്ച സംഭവത്തിൽ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് പരാതിക്ക് കാരണമായത്

ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി സന്നദ്ധപ്രവർത്തക രേഖ പി മോൾ. ആലപ്പുഴ പുന്നപ്ര പോലീസിൽ ആണ് പരാതി നൽകിയത്.

കോവിഡ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളജിൽ എത്തിച്ച സംഭവത്തിൽ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് പരാതിക്ക് കാരണമായത്. പുന്നപ്ര ഡോമിസിലിയ സെന്ററിലെ സന്നദ്ധ പ്രവർത്തകയായ രേഖയും അശ്വിൻ കുഞ്ഞുമോനും ചേർന്ന് ജീവൻ രക്ഷിക്കാൻ ബൈക്കിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു. ഇത് വലിയ വാർത്തയായതോടെയാണ് ശ്രീജിത്ത് പണിക്കർ പരിഹസിച്ച് പോസ്റ്റ് ഇട്ടത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് സ്ത്രീകളെ ആകമാനം അപമാനിക്കുന്നതാണ് എന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. മനോവീര്യം തകർക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് പരാതി എന്ന് രേഖ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker