IndiaNEWS

കോവിഡ് രോഗികളെ ചികിത്സിച്ചു; പഴക്കച്ചവടക്കാരനായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ഡോക്ടറെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ കാംതി സ്വദേശി ചന്ദന്‍ നരേഷ് ചൗധരിയാണ് അറസ്റ്റിലായത്.

പഴവര്‍ഗങ്ങളും ഐസ്‌ക്രീമുമെല്ലാം വിറ്റുനടന്നിരുന്ന ഇയാള്‍ അഞ്ച് വര്‍ഷം മുമ്പാണ് വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അങ്ങനെ ഓമനാരായണ മള്‍ട്ടിപര്‍പസ് സൊസൈറ്റി എന്ന വ്യാജ ഔഷധശാല ആരംഭിച്ച് ആയര്‍വേദ പ്രകൃതി ചികിത്സ നടത്തി വരികെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. തുടര്‍ന്ന് ഔഷധശാലയില്‍ കോവിഡ് രോഗികളേയും ചികിത്സിക്കുകയായിരുന്നു.

അടുത്തിടെ ഇയാളുടെ ചികിത്സാ രീതിയില്‍ സംശയം തോന്നിയ ചിലരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളുടെ ഔഷധശാലയില്‍ നടത്തിയ റെയ്ഡില്‍ നിന് ഓക്‌സിജന്‍ സിലിണ്ടറുകളും സിറിഞ്ചപകളും മെഡിക്കല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker