KeralaNEWS

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ 13 KL ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്​: മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്‍റ്​ സ്ഥാപിച്ചു. പി.കെ. സ്റ്റീല്‍ കോംപ്ലക്സില്‍നിന്നുള്ള 13 കിലോ ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക്‌ മാറ്റി സ്ഥാപിച്ചത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിന്‍മേല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ് പ്ലാന്‍റ്​ മാറ്റി സ്ഥാപിച്ചത്.

രോഗം ഗുരുതരാവസ്ഥയില്‍ എത്തിയവരില്‍ ഏറിയ പങ്കും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൗകര്യം പര്യാപ്തമാകാത്തതിനെ തുടര്‍ന്നാണ് മേയ് ഒന്നിന് കലക്ടര്‍ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഇതേതുടര്‍ന്ന്, മേയ് ദിനത്തിലെ അവധി വേണ്ടെന്നുവെച്ച്‌ ഉരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ പ്ലാന്‍റ്​ മാറ്റിവെക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

പുതിയ ബ്ലോക്കിന് മുന്‍വശത്താണ് പ്ലാന്‍റ്​. 700 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ഈ ബ്ലോക്കില്‍ 120 ഐ.സി.യു ബെഡ്ഡുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker