IndiaNEWS

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടി. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഡല്‍ഹി മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതല്‍ താല്‍കാലികമായി നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസത്തെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ്രിവാള്‍ പറഞ്ഞു. വിവിധ ഭാഗങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങളും ഓക്‌സിജന്‍ ലഭ്യതയുള്ള കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്ഡൗണ്‍ നീട്ടിയതെന്നും സ്തിതിഗതികള്‍ ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഡല്‍ഹി സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker