IndiaNEWS

കോവിഡ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും

ഓരോ ദിവസവും കോവിഡിനെക്കുറിച്ചുളള ആശങ്കകളേറുകയാണ്. വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും രോഗത്തെക്കുറിച്ചരിയാന്‍ പല നിരീക്ഷണങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ കോവിയ് വായുവിലൂടെ പകരുന്നതിനുളള സാധ്യതകളെക്കുറിച്ചുളള യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിരിക്കുകയാണ്.

രോഗം ബാധിച്ച ഒരാളില്‍ നിന്ന് മൂന്നോ ആരോ അടിക്കുളളില്‍ വ്യാപനത്തിനുളള സാധ്യത ലവളരെ കൂടുതലാണെന്നും ഇത്രദൂരത്തിനിടയില്‍ നേര്‍ത്ത തുളളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ചില സാഹചര്യങ്ങളില്‍, പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്‍ക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ അണുബാധ പകരാന്‍ പര്യാപ്തമായ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശാരീരിക അകലം, കൃത്യമായതും യോജിച്ചതുമായ മാസ്‌കുകളുടെ ഉപയോഗം, വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, തിരക്കേറിയ ഇന്‍ഡോറുകള്‍ ഒഴിവാക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, പരിസ്ഥിതിയും ഉപരിതലങ്ങളും വൃത്തിയാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker