KeralaNEWS

നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് ഞാൻ:എം.എ. യൂസഫലി

നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് താനെന്ന്
എം.എ. യൂസഫലി.പണത്തിന് യാതൊരു വിലയുമില്ലെന്ന് താൻ മനസ്സിലാക്കിയതും അന്നാണെന്നും യൂസഫലി പറയുന്നു.’എന്റെ ഉമ്മ അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള  യാത്രയ്ക്കിടയിലാണ് വാഹനാപകടത്തിൽ മരിച്ചത്‌. ഇതേ അപകടത്തിൽ പരിക്കേറ്റു മൂന്നുമാസം വളരെ സൗകര്യങ്ങളുള്ള ഖലീഫ ആശുപത്രിയിൽ കിടന്നു ബാപ്പയും മരിച്ചു. എന്റെ എല്ലാ സ്വത്തും എഴുതിക്കൊടുത്തും ബാപ്പയെ രക്ഷിക്കാൻ ഞാൻ തയാറായിരുന്നു.പക്ഷേ, ഈ സമ്പാദ്യമെല്ലാം സാക്ഷിയായി നിൽക്കെ ബാപ്പ യാത്രയായി.പണത്തിനു എന്തും ചെയ്യാമായിരുന്നുവെങ്കിൽ ബാപ്പായെ രക്ഷിക്കാമായിരുന്നില്ലെ?
എന്റെ ബാപ്പയെ തിരിച്ചു തന്നിരുന്നുവെങ്കിൽ അവിടെനിന്നു വെറുംകൈയ്യുമായി മടങ്ങാൻ പോലും യൂസഫലി തയ്യാറായിരുന്നു.പക്ഷെ  വിധിയ്ക്കു മുന്നിൽ എന്റെ എല്ലാ സ്വത്തുക്കളും തല താഴ്ത്തി നിന്നു. പണത്തിനു പരിമിതികളുണ്ട്‌. അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന ബാപ്പയുടെ വിവരവും കാത്തു ആശുപത്രിയിൽ നിൽക്കുന്ന ഓരോ നിമിഷവും യൂസഫലിക്കു നിങ്ങൾ കാണുന്ന, ഉണ്ടെന്നു പറയുന്ന പ്രൗഢ പ്രതാപങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. നിസ്സഹായനായ ഒരു മനുഷ്യൻ മാത്രമായിരുന്നു അന്ന് ഞാൻ.അവിടെ പണത്തിനു എന്തു സ്ഥാനം?’
തന്റെ മാതാപിതാക്കളുടെ ഓർമ്മകൾ അയവിറക്കുമ്പോഴിയിരുന്നു എം.എ. യൂസഫലി  ഇത് പറഞ്ഞത്.രാജ്യത്തെ ഏറ്റവും സമ്പന്നനായ മലയാളിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ എം.എ. യൂസഫലി. 37,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.തൃശൂർ ജില്ലയിലെ നാട്ടികയാണ് സ്വദേശം

Back to top button
error: