KeralaNEWS

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും യാത്രാപാസ് നല്‍കില്ല: ലോക്‌നാഥ് ബെഹ്‌റ

യാത്രാപാസ് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസിന്റെ യാത്രാ പാസ്സിനായി ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് നാല്‍പതിനായിരത്തോളം പേരാണ്. അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രയ്ക്ക് മാത്രമേ പാസ് ഉളളൂവെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ കൂടുതല്‍ പോലീസിനെ ജില്ലകളില്‍ വിന്യസിക്കും. ജോലിക്ക് പോകാന്‍ പാസ് നിര്‍ബന്ധമാണ്. നിര്‍മാണ മേഖലയിലെ തൊഴിലാളികളെ ഉടമ പ്രത്യേകത വാഹനത്തില്‍ ജോലിക്കെത്തിക്കണം. എന്നാല്‍ അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണെന്നും ഡിജിപി വ്യക്തമാക്കി.

പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker