LIFEMovie

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍; ബിഗ്‌ബോസ് മലയാളം സീസണ്‍ 3യ്ക്ക് തിരശ്ശീല വീഴുമോ?

ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3. വാലന്റൈന്‍സ് ദിനമായ ഏപ്രില്‍ 14ന് 14 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ ഇപ്പോള്‍ ഒമ്പത് മത്സാര്‍ത്ഥികളുമായി 83-ാം എപ്പിസോഡില്‍ മുന്നേറുകയാണ്. എന്നാല്‍ ഇപ്പോള്‍ ഷോയുടെ മുന്നോട്ടുളള യാത്രയെക്കുറിച്ച് ആശങ്കാകുലരായിരിക്കുകയാണ് പ്രേക്ഷകര്‍ അതിന് കാരണം മറ്റൊന്നുമല്ല കോവിഡ് വ്യാപനവും തമിഴ്‌നാട്ടിലെ ലോക്ക്ഡൗണും.

കഴിഞ്ഞ സീസണ്‍ പോലെ തന്നെ ബിഗ്‌ബോസ് മലയാളം സീസണ്‍ 3യുടെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ബോസ് മലയാളം സീസണ്‍ 2 75-ാം ദിവസം നിര്‍ത്തേണ്ടിവന്നിരുന്നു. ഇതാണ് പ്രേക്ഷകര്‍ ഷോയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുന്ന തരത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഷൂട്ടിംഗ് നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു ആവശ്യവും ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ ബിഗ് ബോസ് ടീം ഇതുവരെ അതേക്കുറിച്ചിട്ട് ആലോചിച്ചിട്ടില്ലെന്നുമാണ് വിവരം.

കൊച്ചിയിലെ ഷൂട്ടിങ് എല്ലാം നിന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലുമെത്തി.
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 45 മിനിറ്റോളം യാത്ര ചെയ്തുവേണം ബിഗ് ബോസ് ഹൗസിലെത്താന്‍. ചെന്നൈ-ബാഗ്ളുരൂ ഹൈവേയ്ക്ക് അടുത്താണ് ഈ വീട്. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലാലിന് യാത്ര ചെയ്ത് ഇവിടെ എത്താനാകുന്നിടത്തോളം കാലം ബിഗ് ബോസ് മുടങ്ങില്ല. പെര്‍ഫെക്ട് ബയോബബിളാണ് ബിഗ് ബോസ് ഹൗസ്. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ക്കോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ പുറത്തു പോകേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് നിര്‍ത്തേണ്ടതില്ലെന്നാണ് ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ നിലപാട്.

പ്രശസ്തരായ മത്സരാര്‍ത്ഥികള്‍ കുറവായ സീസണ്‍ രസകരമാകുമോ എന്ന് തുടക്കത്തില്‍ സംശയിച്ചവര്‍ ഉണ്ടായിരുന്നെങ്കിലും ഷോ മുന്നോട്ടുപോകവെ ജനപ്രീതിയില്‍ മുന്നിലെത്തി. ഫൈനലിനോട് അടുക്കുന്ന ഈ വേളയില്‍ മണിക്കുട്ടന്‍, ഫിറോസ് ഖാന്‍, നോബി, റംസാന്‍, സായ് വിഷ്ണു, ഋതു മന്ത്ര, സൂര്യ, രമ്യ, അനൂപ് എന്നീ 9 മത്സരാര്‍ത്ഥികളാണ് നിലവിലുളളത്.

അതേസമയം അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആയ ഇന്ന് ഷോ നിര്‍ത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. എന്നാല്‍ അതിന് സാധ്യത തീരേ കുറവാണ്. നേരത്തെ കൊച്ചിയില്‍ ലാല്‍ താമസിക്കുമ്പോള്‍ ഇവിടെ സ്റ്റുഡിയോ ഒരുക്കി മത്സരാര്‍ത്ഥികളുമായി സംസാരിക്കുന്നതിനുള്ള സാധ്യതകള്‍ ഏഷ്യാനെറ്റ് ആരാഞ്ഞിരുന്നു. എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍ മോഹന്‍ലാല്‍ വീട്ടില്‍ തന്നെ നിലയുറപ്പിച്ച് മത്സരാര്‍ത്ഥികളുമായി സംസാരിക്കുന്ന സംവിധാനം ഒരുക്കുന്നതും പരിഗണനയിലാണെന്നാണ് വിവരം

പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്നാട്ടില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നിലവില്‍ ബിഗ് ബോസ് ഷോ നിര്‍ത്താന്‍ ഒരു പ്ലാന്‍ ഇല്ല. ഒരു കുഴപ്പവുമില്ലാതെ പൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ തീര്‍ച്ഛയായും പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും. ബിബി കഫെയില്‍ അവതാരകര്‍ പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker