KeralaNEWS

16-കാരിയുടെ മരണം; സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തിൽ സുഹൃത്തായിരുന്ന 19-കാരൻ അറസ്റ്റിലായി. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാർ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്.
2021 നവംബർ 21-ന് രാവിലെയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം പരിശോധനയിൽ പെൺകുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ്  പെൺകുട്ടിയുമായി ഏറെ അടുപ്പത്തിലായിരുന്ന വിപിൻ കുമാർ അറസ്റ്റിൽ ആകുന്നത്.
പോക്സോ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: