IndiaNEWS

രണ്ടാം തരംഗത്തിന് കാരണം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അലംഭാവം, ഐ എം എ യുടെ വിമർശനം

"ഐഎംഎ ഉൾപ്പെടെയുള്ള വിദഗ്ധർ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും കേന്ദ്രം തള്ളി"

കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അലംഭാവം എന്ന വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ഗുരുതരമായ അലംഭാവവും അനുചിതമായ നടപടികളുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈക്കൊള്ളുന്നത് എന്ന് ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.

ഐഎംഎ ഉൾപ്പെടെയുള്ള വിദഗ്ധർ മുന്നോട്ടുവെച്ച എല്ലാ നിർദ്ദേശങ്ങളും കേന്ദ്രം തള്ളി. അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു ഓരോ തീരുമാനവും എന്ന് ഐഎംഎ കുറ്റപ്പെടുത്തി.

ഈ പ്രതിസന്ധിഘട്ടത്തിൽ വൈറസിന്റെ കണ്ണി മുറിക്കാൻ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് സഹായിക്കുക. അതിനുപകരം ഏതാനും സംസ്ഥാനങ്ങൾ 10 മുതൽ 15 ദിവസം വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കി. പ്രതിദിന രോഗികൾ നാലു ലക്ഷത്തിലേക്ക് ഉയരുന്നത് വരെ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രം സമ്മതിക്കുകയും ചെയ്തില്ല.

രാജ്യത്ത് മതിയായ ഓക്സിജൻ ഉൽപ്പാദനം ഉണ്ടായിരുന്നു. എന്നാൽ ഓക്സിജൻ കാര്യക്ഷമമായി വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിന് ആയില്ല. ഭരണപരവും സാങ്കേതികവുമായ പാടവം ഉള്ളവരെ ഉൾപ്പെടുത്തി ആരോഗ്യ രംഗം ഒന്നാകെ പരിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ സർവീസസ് രൂപവൽക്കരിക്കണം എന്ന് ഐ എം എ ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker