NEWSWorld

മോഡിയെ രൂക്ഷമായി വിമർശിച്ച് ലാൻസെറ്റ് ,മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ മോഡി ശ്രദ്ധിച്ചത് തനിക്കെതിരെയുള്ള വിമർശനങ്ങളെ അടിച്ചമർത്താൻ

തുറന്ന സംവാദങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്താൻ മോഡി നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ് .കോവിഡിനെ പ്രതിരോധിക്കുന്നതിനേക്കാൾ മോഡി ശ്രദ്ധിക്കുന്നത് ട്വീറ്റിൽ വരുന്ന വിമർശനങ്ങളെ ഇല്ലാതാക്കാൻ എന്ന് ലാൻസെറ്റിന്റെ പുതിയ ലക്കത്തിലെ എഡിറ്റോറിയൽ പറയുന്നു .

തുറന്ന സംവാദങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്താൻ മോഡി നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാൻ ഒരിക്കലും കഴിയില്ലെന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു .ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ മരണസംഖ്യ 10 ലക്ഷം കടക്കുമെന്നാണ് ലാൻസെറ്റിന്റെ കണക്കുകൂട്ടൽ .അതിന്റെ ഏക ഉത്തരവാദി മോഡി ആകുമെന്നും ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു .മോഡി സർക്കാർ സ്വയം വരുത്തി വെച്ച ദുരന്തമാണ് ഇതെന്നും ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു .

കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകും എന്ന മുന്നറിയിപ്പുകളെ അവഗണിക്കും വിധമാണ് മോഡിയുടെ പ്രവർത്തനം എന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി . സംസ്ഥാനങ്ങളോട് ആലോചിക്കാതെ ഇന്ത്യയുടെ വാക്സിനേഷന്‍ നയത്തില്‍ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കി എന്നും ലാൻസെറ്റ് കുറ്റപ്പെടുത്തുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker