KeralaNEWS

45 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ തുടങ്ങി

സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.കോവിഡ് ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിൽ ആയാലും സർക്കാർ ലാബിൽ ആയാലും റിസൾട്ടുകൾ അതത് ജില്ലയിലെ ഡി പി എം എസ് യുകളിലേക്ക് അയക്കും. ഈ റിസൽട്ടുകൾ റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറും. റിസൾട്ട് എസ് എം എസ് ആയി ടെസ്റ്റ് ചെയ്ത വ്യക്തിയെ അറിയിക്കും. മൊബൈൽ ആപ്പിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുമാകും.

റാപ്പിഡ് റെസ്പോൺസ് ടീം പോസിറ്റീവായ വ്യക്തിയെ നേരിട്ട് ബന്ധപ്പെടും. ഇദ്ദേഹമായിരിക്കും ആരോഗ്യ വകുപ്പുമായി ബന്ധിപ്പിക്കുന്ന കണ്ണി. ഉദ്യോഗസ്ഥർ രോഗിയുടെ രോഗാവസ്ഥയെ കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചും അന്വേഷിക്കും.

രോഗലക്ഷണങ്ങൾ തീരെ ഇല്ലാത്തവരേയും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ആണ് ഇദ്ദേഹം നൽകുക. വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാൻ പ്രയാസമുള്ളവർ അവരുടെ പ്രദേശത്തെ വാർഡിലെ സമിതിയുമായി ആണ് ബന്ധപ്പെടേണ്ടത്. തദ്ദേശഭരണസ്ഥാപനങ്ങൾ സജ്ജീകരിച്ച ഡോമിസിലിയറി കെയർ സെന്ററുകളിൽ ഇവർക്ക് താമസിക്കാൻ ആകും.

രോഗബാധിതനായ വ്യക്തിയുടെ വീട്ടിലെ മറ്റ് അംഗങ്ങൾ സാധാരണഗതിയിൽ പ്രൈമറി കോൺടാക്ടിൽ വരുന്നവർ ആയിരിക്കും. ഇവർക്കുള്ള ഭക്ഷണം,മരുന്നുകൾ എന്നിവയുൾപ്പെടെ ഉറപ്പുവരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതികളുടെ ഉത്തരവാദിത്തമാണ്.

രോഗികൾ ആകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതിയുടെ ചെയർപേഴ്സൺ ആയ വാർഡ് മെമ്പറുടെ നമ്പർ കയ്യിൽ കരുതണം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണം. റാപ്പിഡ് റെസ്പോൺസ് ടീമിലെ ബന്ധപ്പെട്ട അംഗത്തെ ഇക്കാര്യം അറിയിക്കണം. ഈ അംഗം വിവരം ജില്ലാ കൺട്രോൾ യൂണിറ്റിലേക്ക് കൈമാറുകയും ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റ് ചെയ്യാനുള്ള ടീമിന് നിർദ്ദേശം നൽകുകയും ചെയ്യും.

രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച് ആയിരിക്കും എവിടേക്കാണ് പ്രവേശനം എന്ന് നിശ്ചയിക്കുക. ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും റെഡി ആക്കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker