Big Breaking

വെള്ളത്തില്‍ അലിയിച്ചു കഴിക്കാം; ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി

കോവിഡ് രോഗികള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ ഉപയോഗത്തിന് അനുമതി. 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് എന്ന ഈ പൗഡര്‍ രൂപത്തിലുളള മരുന്ന് വെളളത്തില്‍ അലിയിച്ച് വായിലൂടെ കഴിക്കാവുന്നവയാണ്. രോഗികളില്‍ പരീക്ഷിച്ച് അനുകൂലമായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു.

ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 110 രോഗികളിലാണ് രണ്ടാം വട്ട പരീക്ഷണം നടത്തിയത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker