IndiaNEWS

കോവിഡ് വ്യാപനം; കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി. ദീര്‍ഘദൂര തീവണ്ടികളുള്‍പ്പെടെ ഇതോടെ 62 തീവണ്ടികളാണ് രണ്ടാഴ്ചയില്‍ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കല്‍.

പരശുറാം, മലബാര്‍, മാവേലി, അമൃത തുടങ്ങിയ ട്രെയിനുകളാണിപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker