IndiaNEWS

അപൂര്‍വ്വയിനം പുള്ളിപ്പുലിയെ നാഗലാന്റിൽ കണ്ടെത്തി  

കോഹിമ: അപൂര്‍വ്വയിനം പുള്ളിപ്പുലിയെ കണ്ടെത്തി. മേഘങ്ങള്‍ പോലെ ദേഹത്ത് കലകള്‍ ഉള്ള ‘ക്ലൗഡഡ് ലെപ്പേര്‍ഡ്’ ഇനത്തില്‍പ്പെട്ട പുള്ളിപ്പുലിയെയാണ് നാഗാലാന്‍ഡില്‍ കണ്ടെത്തിയത്.
അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ് ഈ പുലിയിനം.ഇടതൂര്‍ന്ന മഴക്കാടുകളിലാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയില്‍ നാഗലാന്‍ഡ് മലനിരയില്‍ 3700 മീറ്റര്‍ ഉയരത്തില്‍ വനത്തിലാണ് ഇതിനെ
കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്രയും ഉയരത്തില്‍ ഇത്തരത്തിലുള്ള പുലിയെ കാണുന്നത് ആദ്യമായാണ് എന്ന് വിദഗ്ധര്‍ പറയുന്നു.
കാഴ്ച്ചയിലെ അപൂര്‍വതകൊണ്ടു തന്നെയാണ് ഈ പുള്ളിപ്പുലിക്ക് ക്ലൗഡഡ് ലിയോപാര്‍ഡ് (clouded leopard) എന്ന് പേരിട്ടത്.

Back to top button
error: