KeralaNEWS

ദീപം തെളിയിച്ച് എൽഡിഎഫ് വിജയം ആഘോഷിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തിൽ പങ്കെടുത്തു

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് നേതാക്കളും അണികളും. പാർട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആണ് വിജയം ആഘോഷിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വീടുകളിൽ ദീപം തെളിയിക്കുക എന്ന ആശയത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്നത്. വെളിച്ചം ജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രതീകാത്മകമായ ഒരു പരിപാടിയാണ് നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തിൽ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker