NEWS

ആദി​വാ​സി പെ​ണ്‍​കു​ട്ടി​യു​ടെ ആത്മഹത്യ, കാമുകൻ അ​റ​സ്റ്റി​ല്‍

പെ​ണ്‍​കു​ട്ടി ലൈംഗീകചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യി വൈദ്യ പരിശോധയിൽ ക​ണ്ടെ​ത്തി. അ​ല​ന്‍ പീ​റ്റ​ര്‍ എന്ന യുവാവുമായി 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വത്രേ. ഒടുവിൽ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ന​വം​ബ​ര്‍ ഒ​ന്നി​ന് പെ​ണ്‍​കു​ട്ടി​ സ്വന്തം വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ചത്

നെടു​മ​ങ്ങാ​ട്: ഇ​ടി​ഞ്ഞാ​ര്‍ വി​ട്ടി​ക്കാ​വി​ലെ 17 വ​യ​സ്സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

തെ​ന്നൂ​ര്‍ ഇ​ടി​ഞ്ഞാ​ര്‍ ക​ല്യാ​ണി​ക്ക​രി​ക്ക​കം സോ​ജി ഭ​വ​നി​ല്‍ അ​ല​ന്‍ പീ​റ്റ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ന​വം​ബ​ര്‍ ഒ​ന്നി​ന് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ​പൊലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു.

പോ​സ്റ്റ്​​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി ലൈംഗീത ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. എ​സ്​​സി, എ​സ്ടി നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

നെ​ടു​മ​ങ്ങാ​ട് എഎ​സ്പി രാ​ജ് പ്ര​സാ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ലോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.കെ മ​നോ​ജ്, എ​സ് ഐ നി​സാ​റു​ദ്ദീ​ന്‍, ജി എ​സ് ഐ വി​നോ​ദ്, ഉ​ദ​യ​കു​മാ​ര്‍, റ​ഹിം, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Back to top button
error: