HealthLIFE

ഓക്സിജൻ കോൺസൻട്രേഷൻ മെഷീൻ എത്തി

ഡോക്ടർ സഖി ജോണിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരടക്കമുള്ള ജാമിയ ഹംദർദ് മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ ടീം കോവിഡ് രോഗികൾക്ക് സഹായകമായി പ്രവർത്തിക്കുന്നു

ഡൽഹി: കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായപ്പോൾ ജീവവായുവിനായി രാജ്യ തലസ്ഥാനത്തെ ജനങ്ങൾ പരക്കം പാഞ്ഞു. രോഗികളുടെ എണ്ണം കൂടിയപ്പോൾ സർക്കാർ സംവിധാനം താളം തെറ്റി. വിവിധ സർക്കാരിതര സാമൂഹ്യ സംഘടനകൾ ഓക്സിജൻ സൗജന്യമായി ലഭ്യമാക്കി.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.എം.സി. ഇന്ത്യയ്ക്ക് അമേരിക്കയിലുള്ള സാമൂഹ്യ സംഘടനയായ കർമോദയ 60 ഓക്സിജൻ കോൺസെൻട്രേറ്റർ പ്രാണവായു പ്രൊജക്റ്റിന്റെ ഭാഗമായി ഡൽഹിയിൽ എത്തിച്ചു ഓക്സിജന്റെ ആവശ്യമുള്ള കോവിഡ് രോഗികൾക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ജസ്റ്റിസ് കുര്യൻ ജോസഫ് , അൽഫോൺസ് കണ്ണന്താനം, ബാബു പണിക്കർ, സുബു റഹ്മാൻ, ഡോക്ടർ കെ. സി. ജോർജ് എന്നിവർ രക്ഷാധികാരികളായ നൂറിലേറെ സജീവമായ അംഗങ്ങൾ ഡി.എം.സി. ഇന്ത്യയുടെ നേതൃത്ത്വത്തിൽ ഒന്നാം കോവിഡ് തരംഗം മുതൽ സേവന രംഗത്തുണ്ട്.

ഇതോടൊപ്പം ഡോക്ടർ സഖി ജോണിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരടക്കമുള്ള ജാമിയ ഹംദർദ് മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ ടീം കോവിഡ് രോഗികൾക്ക് സഹായകമായി പ്രവർത്തിക്കുന്നു. സംഘത്തിൽ രണ്ട് ബയോ മെഡിക്കൽ എൻജിനിയർമാരും , രണ്ട് നേഴ്സും, രണ്ട് പാരാമെഡിക്കൽ പ്രവർത്തകരും, പൊതുജന ആരോഗ്യ പ്രവർത്തകരുമുണ്ട്. 24 മണിക്കൂർ ഇവർ പ്രവർത്തിക്കുന്നുണ്ട്. 9871046 508 എന്ന നമ്പറിൽ സൗജന്യമായി ടെലി കൺസൾട്ടേഷൻ ലഭിക്കുമെന്ന് സി. എം.സി. ഇന്ത്യയുടെ ഭാരവാഹികൾ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker