CrimeNEWS

മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായകൻ ,ദാവൂദ് ഇബ്രാഹിമിനെ വെല്ലുവിളിച്ച ഛോട്ടാരാജന്റെ ജീവിതമിങ്ങനെ

സിനിമ തിയ്യേറ്ററുകളിൽ ബ്ലാക്കിൽ ടിക്കറ്റ് വിറ്റായിരുന്നു ഛോട്ടാരാജൻ തന്റെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്

സാക്ഷാൽ ദാവൂദ് ഇബ്രാഹിമിനെ വിറപ്പിച്ച അധോലോക നായകനാണ് ഛോട്ടാരാജൻ .ഒരുകാലത്ത് ദാവൂദിനെ പോലെ മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച “ഡോൺ “ആയിരുന്നു ഛോട്ടാരാജനും .

സിനിമ തിയ്യേറ്ററുകളിൽ ബ്ലാക്കിൽ ടിക്കറ്റ് വിറ്റായിരുന്നു ഛോട്ടാരാജൻ തന്റെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത് .ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലൂടെയാണ് ഛോട്ടാരാജൻ കുപ്രസിദ്ധി നേടുന്നത് .1982 ൽ ജയിലിൽ നിന്നിറങ്ങിയ ഛോട്ടാരാജൻ ബഡാ രാജൻ എന്ന അധോലോക നായകന്റെ ഗാങ്ങിൽ ചേർന്നു .ബഡാ രാജൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ആ സംഘത്തിന്റെ നൗയകനായി ഛോട്ടാരാജൻ.ദാവൂദിന്റെ ക്വട്ടേഷനുകൾ ഏറ്റെടുത്ത് നടപ്പാക്കുക ആയിരുന്നു ഛോട്ടാരാജൻ ചെയ്തിരുന്നത് .ഇന്ത്യൻ അന്വേഷണ ഏജൻസികളിൽ നിന്ന് രക്ഷപെടാൻ ദാവൂദ് ഇബ്രാഹിം ദുബൈയിലേക്ക് ഒളിച്ചു കടന്ന കാലം ആയിരുന്നു അത് .

അരുൺ ഗാവ്ലി – ദാവൂദ് പോരാട്ടം രൂക്ഷമായതോടെ ഛോട്ടാരാജൻ 1989 ൽ ദുബൈയിലേക്ക് കടന്നു .പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയി ഛോട്ടാരാജൻ മാറി .1993 ൽ ഡി കമ്പനിയുമായി ഇടഞ്ഞ ഛോട്ടാരാജൻ പിന്നീട് ദാവൂദിന്റെ കടുത്ത ശത്രു ആയി മാറി .

2015 ൽ ബാലിയിൽ വച്ച് ഇൻഡോനേഷ്യൻ പോലീസ് രാജനെ അറസ്റ്റ് ചെയ്തു .17 കൊലപാതക കേസുകൾ അടക്കമുണ്ടായിരുന്ന രാജനെ ഇൻഡോനേഷ്യ ഇന്ത്യയ്ക്ക് കൈമാറി .

മഹാരാഷ്ട്രയിലെ ചെമ്പൂരിലെ തിലക് നഗറിൽ ഒരു ദരിദ്ര കുടുംബത്തിൽ ആയിരുന്നു രാജന്റെ ജനനം .ഡി കമ്പനിയിൽ ചേർന്ന് ദുബൈയിൽ കഴിയുന്നതിനിടെ ആണ് 1993 ൽ ബോംബെ ബോംബ് സ്ഫോടന പരമ്പര ഉണ്ടാകുന്നത് .ഇതോടെ ദാവൂദും രാജനും തെറ്റി .ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ദാവൂദിനെ രാജൻ ഒറ്റിക്കൊടുത്തു എന്ന് ശ്രുതി ഉണ്ടായിരുന്നു .

2000 സെപ്തംബർ മാസത്തിൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽ വച്ച് ദാവൂദിന്റെ നിർദേശാനുസരണം ഛോട്ടാഷക്കീലും സംഘവും രാജനെ ആക്രമിച്ചു .എന്നാൽ രാജൻ സാഹസികമായി ഹോട്ടലിന്റെ മേൽക്കൂര വഴി രക്ഷപ്പെട്ടു .

രാജന്റെ ഒളിസങ്കേതം ഒറ്റിക്കൊടുത്തവരെ ഛോട്ടാരാജന്റെ സംഘം മുംബൈയിൽ വച്ച് വെടിവച്ച് വീഴ്ത്തിയതോടെ ദാവൂദിന് വലിയ മാനക്കേട് ആണ് ഉണ്ടായത് .തുടർന്നങ്ങോട്ട് രാജനെ വധിക്കാൻ ദാവൂദ് സംഘം നടത്തിയ ഒരു ഗൂഢാലോചനയും ഫലപ്രാപ്തിയിൽ എത്തിയില്ല .

2015 രാജൻ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ബാലിയിലേക്ക് കടന്നു എന്ന ഓസ്‌ട്രേലിയൻ പോലീസ് നൽകിയ രഹസ്യ വിവരമാണ് പേര് മാറി മുങ്ങിയ രാജന്റെ അറസ്റ്റിലേക്ക് നയിച്ചത് .തുടർന്നാണ് ഇന്ത്യയ്ക്ക് കൈമാറുന്നതും ജയിലിൽ ആകുന്നതും .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker