KeralaNEWS

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപ തന്നെ :ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന സ്വകാര്യ ലാബ് ഉടമകളുടെ ആവശ്യം തള്ളി ഹൈക്കോടതി.ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും പരിശോധന നിരക്ക് 500 രൂപയായി തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10 ലാബ് ഉടമകളാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചത് മാര്‍ക്കറ്റ് സര്‍വ്വേ നടത്തിയതിനു ശേഷമാണെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 1700 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് ഭേദഗതി വരുത്തി ആര്‍ടിപിസിആറിനു 500 രൂപയാക്കി പുതുക്കി നിശ്ചയിച്ച നടപടിയാണ് ലാബ് ഉടമകള്‍ ചോദ്യം ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker