KeralaNEWS

ബൈക്കിൽ കോവിഡ് രോഗിയെ കൊണ്ടു പോയ സംഭവത്തിന്റെ യാഥാർഥ്യം ഇതാണ്

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തിലെ യാഥാര്‍ത്ഥ്യം എന്തെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡിഎംഒ.

സംഭവം നടന്നത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അല്ല എന്നാണ് ഡിഎംഒ പറയുന്നത്. ഈ സെന്ററിന് തൊട്ടടുത്ത സാഗര ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടുപോയത്. അവിടേയ്ക്കു കൊണ്ടുപോകാന്‍ വണ്ടാനത്ത് നിന്നും ആംബുലന്‍സ് വരാന്‍ 15 മിനിറ്റ് എടുക്കും. ആ കാലതാമസം ഒഴിവാക്കാന്‍ ആണ് രോഗിയുടെ സമ്മതത്തോടെ ബൈക്കിലിരുത്തി വളണ്ടിയര്‍മാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്നും ആബുലന്‍സില്‍ രോഗിയെ ജനറല്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സക്കായി മാറ്റിയെന്നും ഡിഎംഒ പറഞ്ഞു.

വീട്ടില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്തിന്റെ കീഴില്‍ ഒരുക്കിയ സംവിധാനം ആണ്. ഡൊമിസിലറി കെയര്‍ സെന്റര്‍. പഞ്ചായത്ത് സെക്രട്ടറിക്കും പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് ചുമതല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker