IndiaNEWS

മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലെ ഒരാള്‍ കൂടി രാജിവെച്ചു; ചതിയനാണെന്ന് കമല്‍

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി വൈസ് പ്രസിഡന്റ് ആര്‍. മഹേന്ദ്രന്‍ രാജിവെച്ചു. സംഘടനയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ചാണ് രാജി.
കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. തലപ്പത്ത് ഇരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്മാരാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും കമല്‍ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് ശരിയായ രീതിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്നുളള കമലിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മഹേന്ദ്രന്‍ ചതിയനാണെന്ന് കമല്‍ പറഞ്ഞു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നെന്നും ഒരു ‘പാഴ്ച്ചെടി’ കൂടി എംഎന്‍എമ്മില്‍ നിന്ന് സ്വയം പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നുമാണ് കമല്‍ പ്രതികരിച്ചത്.

അതേസമയം, എ.ജി. മൗര്യ, എം. മുരുഗാനന്ദം, സി.കെ. കുമാരവേല്‍, ഉമാദേവി എന്നിവരും കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ 234 അംഗ നിയമസഭയില്‍ ഒരു സീറ്റു പോലും എംഎന്‍എമ്മിനു നേടാനായില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker