KeralaNEWS

കോഴിക്കോട് വാഹനാപകടം; രണ്ടു പേർ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിൽ അമിത വേഗതയിലെത്തിയ ലോറി കാറിലും ഓട്ടോയിലുമിടിച്ച് രണ്ടു പേർ മരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.
  • കാറിലുണ്ടായിരുന്ന കോഴിക്കോട് മടവൂർ ചക്കാലക്കൽ എതിരൻമല കൃഷണൻകുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അരുൺ (21), ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ അൻവർ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
  • ലോറി അമിതവേഗതയിൽ ദിശമാറി വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.പന്തീരാങ്കാവ്, നല്ലളം പൊലീസും മീഞ്ചന്ത സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോയും പൂർണമായും തകർന്നു.

Back to top button
error: