KeralaNEWS

കോന്നി  വനമേഖലയിൽ നിന്നും മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കണ്ടെത്തി; കാണാതായ ദമ്പതികളെന്ന് അഭ്യൂഹം

പത്ത​നം​തി​ട്ട: കോ​ന്നി വനമേഖലയിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.കഴിഞ്ഞ
സെ​പ്റ്റം​ബ​റി​ൽ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ ദമ്പതികൾക്കു വേ​ണ്ടി വ​നം​വ​കു​പ്പ് സം​ഘം പ​രി​ശോ​ധ​ന നടത്തി വരുന്നതിനിടയിലായിരുന്നു ഇത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ഉൾപ്പടെയുള്ളവയാണ് ക​ണ്ടെ​ത്തി​യ​ത്.അ​തേ​സ​മ​യം ക​ണ്ടെ​ടു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​താ​യ ദമ്പതികളുടെ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെന്ന് പൊലീസ് വ്യക്തമാക്കി.
​വനത്തി​ൽ നി​ന്നും തേ​നും കു​ന്തി​രി​ക്ക​വും ശേ​ഖ​രി​ക്കാ​ൻ പോ​യ കൊ​ക്കാ​ത്തോ​ട് കോ​ട്ട​മ​ണ്‍​പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ൽ ശ​ശി (24), ഭാ​ര്യ സു​നി​ത (22) എന്നിവരെയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ കാ​ണാ​താ​യ​ത്.പരാതിയെ തുടർന്ന് മാസങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കയായിരുന്നു.

Back to top button
error: