KeralaNEWS

എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ ആണ് സുകുമാരൻ നായർ ശ്രമിച്ചത്,ആഞ്ഞടിച്ച് എ വിജയരാഘവൻ

ർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്ന് എ.വിജയരാഘവന്‍ ചൂണ്ടിക്കാട്ടി

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ യു ഡി എഫും ബിജെപിയും ശ്രമിച്ചെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇതിന് സാമുദായിക ചേരുവ നൽകാൻ ശ്രമിച്ചെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .പാർട്ടി മുഖപത്രം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ വിജയരാഘവൻ ആഞ്ഞടിച്ചത്.

വർഗീയ ധ്രുവീകരണത്തിന് എതിരായ പോരാട്ടത്തിന് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വിജയം ഊർജമാകുമെന്ന് എ.വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസും ലീഗും ഒരുപോലെ ദുർബലപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 10.38 ശതമാനം വോട്ട് വർദ്ധിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 6 ശതമാനത്തോളമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 12 ശതമാനം വോട്ട് യുഡിഎഫ് അധികം നേടി. ബിജെപിക്ക് ബദൽ ആകാൻ കോൺഗ്രസ് ഉയരുമെന്ന് മിഥ്യാധാരണ സൃഷ്ടിച്ചാണ് അവർ നേട്ടമുണ്ടാക്കിയത്. സൂത്രവിദ്യകളിലൂടെ അധികാരത്തിൽ വരാനുള്ള യുഡിഎഫ് ശ്രമമാണ് പാളിയത് എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിനോട് വിരോധമില്ലെന്നും. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന വളച്ചൊടിച്ചതാണെന്നുമുള്ള നിലപാടിലാണ് എന്‍എസ്എസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker